Kerala

വയനാട്ടിലെ ഹോട്ട്സ്പോട്ടിൽ നിയന്ത്രണം ലംഘിച്ച് ഇഫ്താർ വിരുന്ന് ; 20 പേർക്കെതിരെ കേസ്

നെന്മേനി പഞ്ചായത്തിലെ അമ്മായി പാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങൾ ലം​ഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ : വയനാട്ടിലെ ഹോട്ട്സ്പോട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലം​ഘിച്ച് ഇഫ്താർ വിരുന്ന് നടത്തി. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങൾ ലം​ഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയത്.

സംഭവത്തിൽ 20 പേർക്കെതിരെ അമ്പലവയൽ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ പോയി വന്നതിനെ തുടർന്ന് ലോറി ഡ്രൈവർക്കും ചെറുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!