Kerala

വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍, വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ് 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ മുന്‍ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ മുന്‍ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍. കേസ് കൈകാര്യം ചെയ്ത രീതിയില്‍ എ വി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിച്ച് ഡിജിപിക്ക് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ഇതിന് പിന്നാലെ മുഖ്യമന്ത്രിയാണ് എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. 

എസ്പിയുടെ വീഴച്കള്‍ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എ വി ജോര്‍ജിനെതിരെ അച്ചടക്കനടപടിക്കും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. 

പൊലീസിന് നാണക്കേടുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എ വി ജോര്‍ജിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടിഎഫിന്റെ നിയമസാധുത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമാനുസൃതമല്ല ആര്‍ടിഎഫ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മുഖ്യ ആക്ഷേപം. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയത്. ഡിജിപിയുടെ ഉത്തരവില്ലാതെയാണ് എ വി ജോര്‍ജ് ആര്‍ടിഎഫ് രൂപികരിച്ചതെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ ഇത് ചട്ടവിരുദ്ധമാണെന്നൂം ചൂണ്ടികാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT