Kerala

വരും കാലം നമ്മുടെ കയ്യിലാണ്, അതിനാണ് നാം ഇവിടെ അണിചേര്‍ന്നത്; വനിതാ മതിലില്‍ റിമ 

വനിതാ മതില്‍ യഥാര്‍ഥത്തില്‍ ഒരു ശക്തി പ്രകടനം തന്നെയാണെന്നും ഇത്രയധികം സ്ത്രീകളും കുട്ടികളും മതിലില്‍ പങ്കു ചേര്‍ന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നുവെന്നും റിമ കല്ലിങ്കല്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വനിതാ മതില്‍ യഥാര്‍ഥത്തില്‍ ഒരു ശക്തി പ്രകടനം തന്നെയാണെന്നും ഇത്രയധികം സ്ത്രീകളും കുട്ടികളും മതിലില്‍ പങ്കു ചേര്‍ന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നുവെന്നും നടി റിമ കല്ലിങ്കല്‍. കോഴിക്കോട് വനിതാ മതിലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ.

'ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നാമാണ് തീരുമാനിക്കേണ്ടത്. അത് നമ്മുടെ കയ്യിലാണ്. അതിനു വേണ്ടിയാണ് നാം ഇവിടെ അണി ചേര്‍ന്നത്' റിമ പറഞ്ഞു. റിമയെ കൂടാതെ കെ.പി.എ.സി ലളിത, ബീനാ പോള്‍, ദീദി ദാമോദരന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ ഒരുപാടു പേര്‍ വനിതാ മതിലില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ