Kerala

വളയാറില്‍ അഞ്ച് പേര്‍ മരിച്ച സംഭവം; ദുരന്തത്തിന് ഇടയാക്കിയത് വിഷദ്രാവകം കലര്‍ന്ന സ്പിരിറ്റെന്ന് സൂചന, കൂടുതല്‍ തെളിവുകള്‍

മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാൽ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: വാളയാറിൽ അഞ്ചുപേർ ദ്രാവകം കഴിച്ച് മരിച്ച സംഭവത്തിൽ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് ശിവൻ വിതരണം ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാൽ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു. വി​ഷ​ദ്രാ​വ​കം ക​ല​ർ​ന്ന സ്പി​രി​റ്റാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നി​ഗമനം.

ഒക്ടോബർ പതിനേഴിന് ഉച്ചയ്ക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവൻ മദ്യമാണെന്ന് പറഞ്ഞ് മിക്കയിടത്തും വിതരണം ചെയ്തത്. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് സമീപ പ്രദേശത്തെ തൊഴിലാളികൾക്ക് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ലഭിച്ച കുപ്പികളും കന്നാസുകളും ബന്ധമുളളതാണോ ഇതെന്ന് പരിശോധിക്കുകയാണ്. 

കുപ്പിയിലുണ്ടായിരുന്നത് മദ്യമാണോ, സാനിറ്റൈസറാണോ, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണോയെന്ന് ഇനിയും വ്യക്തമല്ല. ആശുപത്രിയിൽ ചികിൽസയിലുളളവരും ആദിവാസി കോളനിയിലുളളവരും പല വിധത്തിലുളള മൊഴിയാണ് നൽകിയിരിക്കുന്നത്. ചൊ​വ്വാ​ഴ്​​ച പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചെ​ല്ല​ങ്കാ​വി​ലെ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ച ദ്രാ​വ​കം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത് വ്യാ​വ​സാ​യി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്പി​രി​റ്റാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 35 ലി​റ്റ​റിന്റെ ക​ന്നാ​സി​ൽ പ​ത്ത്​ ലി​റ്റ​റോ​ളം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കോ​ള​നി​വാ​സി​ക​ൾ കു​ടി​ച്ച​തി​ന്റെ ബാ​ക്കി​യാവാം ഇ​തെ​ന്ന സംശയമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. മ​രി​ച്ച ശി​വ​ന്റെ വീ​ട്ടി​ൽ​നി​ന്ന്​ 250 മീ​റ്റ​ർ അ​ക​ലെ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത ക​ന്നാ​സ് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​രി​ച്ച ഒ​രാ​ളു​ടെ ആ​മാ​ശ​യം ത​ക​ർ​ന്നി​രു​ന്ന​താ​യി പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. വ്യാ​വ​സാ​യി​ക മേ​ഖ​ല​യാ​യ ക​ഞ്ചി​ക്കോ​​ട്ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സ്​​പി​രി​റ്റ​ട​ക്ക​മു​ള്ള രാ​സ​വ​സ്​​തു​ക്ക​ൾ​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്​. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് എ​ങ്ങ​നെ ഇ​ത് ല​ഭി​ച്ചെ​ന്ന​ത് വ്യ​ക്ത​മ​ല്ല. 

റെ​യി​ൽ​പാ​ള​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്​ മ​ദ്യം ല​ഭി​ച്ച​തെ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു.
പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം പ്രകാരം ആന്തരീകാവയവങ്ങൾക്ക് പൊളളലേറ്റതുപോലെയാണ്. പ്രധാനകണ്ണികൾ മരിച്ചതോടെ രാസപരിശോധനാഫലം പ്രകാരമുളള അന്വേഷണം മാത്രമാണ് പൊലീസിനും എക്സൈസിനും മുന്നിലുളളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT