Kerala

വാടക വീട്ടിൽ 'തമാശയ്ക്ക്' കഞ്ചാവ് വളർത്തി ; രണ്ട് പേർ അറസ്റ്റിൽ 

ആറടിയോളം ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കോലഞ്ചേരി : വാടക വീട്ടിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ കിഴക്കമ്പലത്ത് നിന്നും രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ ബലായ് താക്കൂർ, രാജീവ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന്  നടത്തിയ തെരച്ചിലിൽ ഇവരുടെ വീട്ടിൽ നിന്നും  പൂത്ത് പാകമായ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. ആറടിയോളം ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു.

കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. നാട്ടിൽ പോയപ്പോൾ കിട്ടിയ വിത്തുകൾ കൊണ്ടു വന്നതാണെന്നും വെറുതേ രസത്തിന് പാകി നോക്കിയതാണെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ ബലായിയേയും രാജീവിനെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു