Kerala

വാടകവീട്ടിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ശരീരം റെയിൽവേ ട്രാക്കിൽ, ദുരൂഹത

സുഹൃത്തായ യുവതിയും ഭർത്താവും രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : പുത്തൂര്‍ വെണ്ടാറില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. വാടക വീട്ടിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധു മങ്ങാട് സ്വദേശി സനീഷിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. കൊല്ലം റയിൽവേ സ്റ്റേഷന് സമീപത്ത റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇയാൾ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. യുവതിയോടൊപ്പമുണ്ടായിരുന്ന സനീഷ് വിളിച്ചറിയിച്ചതനുസരിച്ച് സ്മിതയുടെ സുഹൃത്തായ യുവതിയും ഭർത്താവും രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്. സ്മിതയുടെ രണ്ടു മക്കൾ വീട്ടിലുണ്ടായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

SCROLL FOR NEXT