Kerala

വാതില്‍ അകത്ത് നിന്ന് പൂട്ടി; പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു; വിഷം കഴിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

രാഘവന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് - ശോഭയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിക്കുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്:  കോഴിക്കോട്ട്  ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു .ചെലവൂര്‍ കുണ്ടുംപുറത്ത് 'റോസ് ഡെയ്ല്‍' വീട്ടില്‍ ശോഭയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടരോടെയാണ് സംഭവം

ഭര്‍ത്താവ് രാഘവനാണ് ഇവരെ കൊലപ്പെടുത്തിയത്. രാഘവന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.ശോഭയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് രാഘവനെ  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാഘവന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; ഇന്ന് രാവിലെ എട്ടരയോടെയാണ് ശോഭയുടെ നിലവിളി സമീപവാസികള്‍ കേള്‍ക്കുന്നത്. അയല്‍ക്കാര്‍ വീട്ടിലേക്ക് എത്തിയെങ്കിലും മുറി പുറത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ചേവായൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴെക്കും ശോഭ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയില്‍ അബോധവാസ്ഥയിലായിരുന്നു രാഘവനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'