Kerala

വാനിൽ നിന്നിറങ്ങി നടക്കുന്നതിനിടെ അതേ വാൻ ഇടിച്ചു:  സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കിഴക്കഞ്ചേരി ആലാംപരുതയിലുള്ള അമ്മ ബിന്ദുവിന്റെ വീട്ടിലാണ് ഇവർ കുറച്ച് ദിവസമായി താമസിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്‌: സ്‌കൂൾ വാനിടിച്ച് നഴ്സറി സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കിഴക്കഞ്ചേരി തെക്കിൻകല്ല നീർക്കുന്നത്ത് വീട്ടിൽ കുര്യക്കോസിന്റെ മകൾ ആൻ മരിയ (നാല് വയസ്) ആണ് മരിച്ചത്. തൃപ്പന്നൂർ എയുപിഎസിലെ എൽകെജി വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് 4.30ന് വേളാമ്പുഴ ആലാംപരുതയ്ക്ക് സമീപമാണ് അപകടം.

സ്‌കൂൾ വാനിൽ നിന്നിറങ്ങി നടക്കുന്നതിനിടെ അതേ വാൻ കുട്ടിയെ ഇടിക്കുകയായിരുന്നു. വാനിന്റെ സൈഡ് കുട്ടിയുടെ ദേഹത്ത് തട്ടി, ഉടൻ കുട്ടി വീണു. വാൻ മുന്നോട്ടെടുത്തപ്പോൾ ഡ്രൈവർ തന്നെയാണ് കുട്ടി റോഡിൽ വീണത് കണ്ടത്. ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിഴക്കഞ്ചേരി ആലാംപരുതയിലുള്ള അമ്മ ബിന്ദുവിന്റെ വീട്ടിലാണ് ഇവർ കുറച്ച് ദിവസമായി താമസിക്കുന്നത്. സഹോദരൻ എബിനും ഇതേ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇവർ ഇരുവരും ചേർന്നാണ് വാഹനത്തിൽ നിന്നിറങ്ങിയത്. ആൻ മരിയയുടെ മൃതദേഹം നെന്മാറ സ്വകാര്യാശുപത്രി മോർച്ചറിയിൽ. വിദേശത്തുള്ള പിതാവ് കുര്യക്കോസ് നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടക്കും. മംഗലംഡാം പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT