Kerala

വായ്പാ പരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം, പക്ഷെ നിബന്ധനകള്‍ ഒഴിവാക്കണം: തോമസ് ഐസക്ക് 

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളം. ഇതിന്റെ ഫലമായി സംസ്ഥാനങ്ങളില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അതേസമയം വായ്പാ പരിധി ഉയര്‍ത്തുന്നതുവഴി വരുമാന ഇടിവിന്റെ പാതി മാത്രമേ നികത്താന്‍ കഴിയുകയൊള്ളു എന്നും ജിഎസ്ടി കോംപന്‍സേഷന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി അനുവദിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. 

വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിനോട് കേരളം എതിരാണെന്നും അത് ഒഴിവാക്കണമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.  വായ്പ റിസര്‍വ് ബാങ്കുകളില്‍ നിന്ന് നേരിട്ട് എടുക്കാനുള്ള ക്രമീകരണമുണ്ടാകണം. എന്നാല്‍ മാത്രമേ ന്യായമായ പലിശയ്ക്ക് വായ്പ ലഭിക്കുമെന്ന് ഉറപ്പുവരുത്താനാകൂ. കേന്ദ്ര ബജറ്റില്‍ പറഞ്ഞ വരുമാനം കണക്കാക്കി വേണം വായ്പ അനുവദിക്കാന്‍. ഈ വര്‍ഷം ഇടിയാന്‍ പോകുന്ന വരുമാനം പരിഗണിച്ചാല്‍ സംസ്ഥാനത്തിന് പറയപ്പെടുന്ന തുക ലഭിക്കുകയില്ല, തോമസ് ഐസക്ക് പറഞ്ഞു. 

40,000 കോടി രൂപ തൊഴിലുറപ്പിന് അനുവദിച്ചത്  ഉചിതമായ നടപടിയാണെന്ന് പറഞ്ഞ അദ്ദേഹം ഈ തൊഴിലാളികള്‍ക്കെല്ലാം കഴിഞ്ഞ വര്‍ഷം അവര്‍ തൊഴിലെടുത്ത് നേടിയ തുകയുടെ പാതി അഡ്വാന്‍സ് ആയിട്ട് നല്‍കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT