Kerala

വാളയാര്‍ പീഡനം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എംജെ സോജനാണ് പുതിയ ചുമതല - കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായോ എ്ന്ന കാര്യവും പരിശോധിക്കും

സമകാലിക മലയാളം ഡെസ്ക്

വാളയാര്‍:  വാളയാര്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥാനെ മാറ്റി. പകരം ചുമതല നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എംജെ സോജനാണ് അന്വേഷണ ചുമതല നല്‍കിയത്. കേസ് ഇതുവരെ അന്വേഷിച്ചിരുന്നത് വാളയാര്‍ എസ്‌ഐ ആയിരുന്നു. അതേസമയം കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയോ എന്നകാര്യം അന്വേഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം എസ്പിക്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. വാളയാറില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ലൈംഗിക പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ അമ്മ എസ്‌ഐയോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള തീരുമാനമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

വിജയ്‌യുടെ സത്യവാങ്മൂലത്തില്‍ വൈരുദ്ധ്യം; അയോഗ്യനാകുമെന്നായപ്പോള്‍ തിരുത്തല്‍

പരസ്ത്രീ ബന്ധമുണ്ടായിട്ടും ഇട്ടിട്ടുപോയില്ല, അവള്‍ എന്റെ ഭാര്യയെന്ന് തിരിച്ചറിയാന്‍ 15 വര്‍ഷം വേണ്ടി വന്നു: പീയുഷ് മിശ്ര

മുഖത്തെ കരിവാളിപ്പ് കുറയ്ക്കാൻ, ഓറഞ്ച് തൊലി കൊണ്ടൊരു കിടിലൻ ഫേയ്സ് പാക്ക്

തുണിയിൽ ചായക്കറ പുരണ്ടോ? വീട്ടിൽ തന്നെയുണ്ട് മാർ​ഗം

SCROLL FOR NEXT