Kerala

വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; വാഹനവിവരങ്ങള്‍ ഉടന്‍ പരിശോധിക്കണം; മുന്നറിയിപ്പ്

വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; വാഹനവിവരങ്ങള്‍ ഉടന്‍ പരിശോധിക്കണം; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം. വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ നമ്പരുകള്‍ വാഹന്‍ സോഫ്റ്റ് വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. ഇത്, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് തടസ്സങ്ങള്‍ ഉണ്ടാക്കും.

ക്യാമറകള്‍ കണ്ടെത്തിയിരിക്കുന്ന നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചതും വിവിധ കാരണങ്ങളാല്‍ നോട്ടീസ് ലഭിക്കാത്തതുമായ വാഹനഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ലെ 'Fine Remittance Camera Surveilance' എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ ശിക്ഷാര്‍ഹമായിട്ടില്ല എന്ന് ഉറപ്പ് വരുത്താം. ശിക്ഷാര്‍ഹരായവര്‍ ഉടന്‍ പിഴയടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുകയില്ലെന്നും എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

'എല്ലായ്പ്പോഴും വീണു, ഹൃദയത്തിനു മുറിവേറ്റു'... കെട്ടിപ്പി‌ടിച്ച് പൊട്ടിക്കരഞ്ഞ് ഹർമൻപ്രീതും സ്മൃതി മന്ധാനയും (വിഡിയോ)

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

SCROLL FOR NEXT