Kerala

വിഎസിനെ പിണറായി സന്ദര്‍ശിച്ചു

പത്തുമിനിറ്റോളം പിണറായി വിജയന്‍ വിഎസിനൊപ്പം ചെലവഴിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം കവടിയാറിലെ വിഎസിന്റെ വീട്ടിലെത്തിയാണ് പിണറായി അദ്ദേഹത്തെ കണ്ടത്. പത്തുമിനിറ്റോളം പിണറായി വിജയന്‍ വിഎസിനൊപ്പം ചെലവഴിച്ചു.

ഫിസിയോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചയോടെ പിണറായി വീട്ടിലെത്തിയത്. വിഎസിനെ മുറിയില്‍ ചെന്നാണ് പിണറായി കണ്ടത്. കൂടിക്കാഴ്ചക്ക് ശേഷം റൂമില്‍ നിന്ന് ഇറങ്ങിയ പിണറായി വിജയന്‍ വിഎസ് ആരുണ്‍കുമാറിനോട് വിഎസിന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പുണ്ടായ നേരിയ പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദന്‍. ഇതിന് പിന്നാലെ പൊതുപരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.

വിഎസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. വിഎസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിത വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് വിഎസിന്റെ െ്രെപവറ്റ് സെക്രട്ടറി സി. സുശീല്‍കുമാറാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; വിവരം പൊലീസില്‍ വിളിച്ചറിയിച്ചു

മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍

ഹോട്ടിലെ ഭക്ഷണത്തോട് 'നോ' പറയാം! വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പലതുണ്ട് ​ഗുണം

'ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്; ഇല്ലാതാകുന്നത് ശരീരം മാത്രം, പേര് പല കാലം ഇവിടെ ജീവിക്കും': മഞ്ജു വാര്യര്‍

SCROLL FOR NEXT