കേസിലെ പ്രതിയായ ദിലീപ്/ഫയല്‍ 
Kerala

വിചാരണക്കോടതി മാറ്റില്ല; നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ തള്ളി

കേസില്‍ തിങ്കളാഴ്ച മുതല്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് നടിയും സര്‍ക്കാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തിങ്കളാഴ്ച മുതല്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനും ഇതേ വാദം ഉന്നയിച്ചിരുന്നു. 

കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

രഹസ്യവിചാരണ ചട്ടങ്ങള്‍ കോടതിയില്‍ ലംഘിക്കപ്പെട്ടു. ഇരയെ ക്രോസ് വിസ്താരം ചെയ്യുന്ന ഘട്ടത്തില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയുടെ അന്തസ്സു കെടുത്തുന്ന വിധത്തില്‍ ചോദ്യങ്ങളുണ്ടായെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

അപ്രതീക്ഷിത നേട്ടം ലഭിച്ചേക്കാം, ഈ ആഴ്ചത്തെ സാമ്പത്തിക നില അറിയാം

Today's Rashi Phalam April 29|കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്, ശാന്തമായ സമീപനം ഗുണകരമാകും

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

SCROLL FOR NEXT