Kerala

വിടി ബൽറാമിന് നേരെ കരിങ്കൊടി; കാറിന്റെ കണ്ണാടി തകർന്നു

സിപിഎം പ്രതിഷേധത്തിനിടെ വി. ടി ബല്‍റാം എം.എല്‍.എയുടെ കാറിൻെറ കണ്ണാടി തകർന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃത്താല: സിപിഎം പ്രതിഷേധത്തിനിടെ വി. ടി ബല്‍റാം എം.എല്‍.എയുടെ കാറിൻെറ കണ്ണാടി തകർന്നു. തൃത്താല കൂടല്ലൂരിൽ ആണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് പ്രവർത്തകർ തൃത്താലയിൽ റോഡ് ഉപരോധിക്കുന്നു.

ക്ഷീരസംഘം നടത്തുന്ന പരിപാടിക്കെത്തുന്ന ബൽറാമിനെതിരെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനിടെ ബൽറാമിൻെറ വാഹനം കടന്നുപോവുന്നതിനിടെ സി.പി.എം പ്രവർത്തകർ കരിങ്കൊടി കാണിക്കാനായി തള്ളുകയും പൊലീസുകാരൻറെ കയ്യിൽ കൊണ്ട് ഗ്ലാസ് താഴെ വീഴുകയായിരുന്നു. 

സ്പെഷ്യൽ ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായ രാജേഷ് എന്ന പൊലീസുകാരൻറെ കയ്യിലാണ് ഗ്ലാസ് ഇടിച്ചത്. സംഭവത്തിൽ രാജേഷിന് പരിക്കേറ്റു. അതേസമയം തന്നെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് ബൽറാം ആരോപിച്ചു. എം.എൽ.എയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ പൊലീസ് സമരക്കാരെ സഹായിക്കുകയായിരുന്നെന്നും എംഎൽഎ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ