Kerala

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; നടപടിയുമായി നോര്‍ക്ക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; നടപടിയുമായി നോര്‍ക്ക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുന്നതിന് നോര്‍ക്ക നടപടി ആരംഭിച്ചു. നിലവില്‍ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്കാണ് ലഭിക്കുന്നത്. രജിസ്‌ട്രേഷന്‍ സംവിധാനം ഇല്ലാത്തതിനാല്‍ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ക്യത്യമായ കണക്ക് ലഭ്യമല്ല.

നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ സൗകര്യം നിലവില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി.കാര്‍ഡ് ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാനയാത്രാക്കൂലി ഉള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കുമെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ പഠന ആവശ്യത്തിന് പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ യാത്രാവിവരങ്ങള്‍ അറിയിക്കണമെന്ന വ്യവസ്ഥയോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

'മോനേ, ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ'; ചെറുപ്പമായിരിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

'കോസ്മെറ്റിക് സർജറി ചെയ്തുവെന്നു വരെ ആളുകൾ പറഞ്ഞു', ജീവിതം മാറ്റിമറിച്ച സ്ട്രെങ്ത് ട്രെയ്നിങ്ങിനെ കുറിച്ച് കീർത്തി

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ രണ്ടാഴ്ച; 6 മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

13,999 രൂപ മുതല്‍ വില; രണ്ട് ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള, വിശദാംശങ്ങള്‍

SCROLL FOR NEXT