Kerala

വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കി; കായികാധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായികാധ്യാപകന്‍ അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായികാധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കരകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായികാധ്യാപകന്‍ ബോബി സി ജോസഫാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമം ചുമത്തി.

ഇയാള്‍ക്കെതിരെ പത്തിലധികം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. കായിക പരിശീലനം എന്ന പേരില്‍ കരകുളം സ്വദേശിയായ ഇയാള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പ്രവര്‍ത്തി സമയത്തും സ്‌കൂള്‍ വിട്ടതിന് ശേഷവും കുട്ടികളെ കാറില്‍ കയറ്റി പുറത്തുകൊണ്ടുപോകുമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തി കുട്ടികളെ പരസ്പരം പ്രകൃതി വിരുദ്ധ പീഡനത്തില്‍ ഏര്‍പ്പെടുത്തി ആസ്വദിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ശല്യം സഹിക്കാത രണ്ടു വിദ്യാര്‍ത്ഥികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ കൂടുതല്‍ കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി