Kerala

വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെ സര്‍ക്കാരും മാനേജ്‌മെന്റും കൊമ്പ് കോര്‍ക്കുന്നു; സ്വാശ്രയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുപ്രീംകോടതി ആരെ സംരക്ഷിക്കാന്‍ പറഞ്ഞോ അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വാശ്രയ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും നേരെ
രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ലളിതമായി പരിഹരിക്കാമായിരുന്ന വിഷയം സങ്കീര്‍ണമാക്കിയെന്ന് കോടതി വിലയിരുത്തി.

സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും കടുംപിടുത്തമാണ് മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയത്. വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെയാണ് സര്‍ക്കാരും മാനേജ്‌മെന്റും കൊമ്പ് കോര്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

സുപ്രീംകോടതി ആരെ സംരക്ഷിക്കാന്‍ പറഞ്ഞോ അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ഫീസ് പ്രശ്‌നം ഇപ്പോള്‍ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി വിധിയും നടപ്പിലാക്കുന്നില്ല.  അലോട്ട്‌മെന്റ് കുഴഞ്ഞ് മറിഞ്ഞിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക ആരും മനസിലാക്കുന്നില്ല. സ്വകാര്യ കോളെജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസായി നിശ്ചയിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ നീക്കത്തെ ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !