Kerala

വിദ്യാര്‍ഥികളുടെ ലഹരി മരുന്ന് ഉപയോഗം; വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ പൊലീസ് കോടതിക്ക് കൈമാറി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്നുപയോഗവും വിപണനവും കടത്തും സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പൊലീസ് ഹൈക്കോടതിക്ക് കൈമാറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്നുപയോഗവും വിപണനവും കടത്തും സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പൊലീസ് ഹൈക്കോടതിക്ക് കൈമാറി. മുദ്രവച്ച കവറിലാണ് പൊലീസ് വിവരങ്ങള്‍ കൈമാറിയത്. കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാവുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം യുവാക്കളുടെ വന്‍തോതിലുള്ള മയക്കുമരുന്നുപയോഗമാണെന്നും തടയാന്‍ ഫലപ്രദമായ നടപടി ഇല്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം മുന്‍ ജില്ലാ പൊലീസ് മേധാവി എന്‍ രാമചന്ദ്രന്‍ കത്തയച്ചതിനെത്തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ഥിതിവിവരക്കക്കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ലഹരി എല്ലാ പ്രായക്കാര്‍ക്കാര്‍ക്കിടയിലും പ്രത്യേകിച്ച് കൗമാരക്കാരിലും വിദ്യാര്‍ഥികളിലും ലഹരി മരുന്നുപയോഗം വര്‍ധിക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചു.

മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ക്കൊപ്പം സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് നാര്‍കോടിക് ആക്ഷന്‍ ഫോഴ്‌സ് വിഭാഗം മേധാവി ഐജി പി.വിജയന്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.

വിദ്യാദ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു വേട്ടയുടെ ഭാഗമായി നടത്തിയ പരിശോധയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 627 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10.22 കിലോഗ്രാം കഞ്ചാവും 379 ലഹരി ഗുളികകളും നാലു കിലോയോളം ഹാന്‍സും ഗുഡ്കയും പിടിച്ചെടുത്തു. ലഹരി മരുന്നുപയോഗം തടയുന്നതിന് വ്യാപക ബോധവത്ക്കരണം നടത്തുന്നുണ്ടന്നും പൊലീസ് കോടതിയെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT