തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുളള നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപക - വിദ്യാര്‍ത്ഥി ബന്ധം പവിത്രമായി കാണണം. ഈ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. കലാലയങ്ങളിലെ സംഘര്‍ഷം ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും ശ്രദ്ധിക്കണം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് പിണറായി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളുടെ അഭിപ്രായമാരായാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി
ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കും. സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറണം. പരീക്ഷ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സമയക്ലിപ്തത ഉണ്ടാവണം. സര്‍വ്വകലാശാലകളില്‍ ചില ഘടനാപരിഷ്‌കാരങ്ങളും വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സാങ്കേതിക സര്‍വകലാശാലയുടെ ഗവേണിങ് ബോഡി ഉടനെ നിലവില്‍ വരും.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്ന നിലപാടുതന്നെയാണ് സര്‍ക്കാരിനുള്ളത്. വിദ്യാലയങ്ങളില്‍ മദ്യവും മയക്കുമരുന്നും വ്യാപിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച ബസുടമകളുടെ അഭിപ്രായപ്രകടനങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹം ആശങ്കപ്പെടേണ്ടതില്ല. വയനാട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെട്ട 51 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates