കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അഭിമാനകരമെന്ന് മന്ത്രി ജി. സുധാകരന്‍. സുപ്രീംകോടതി പുറപ്പെടുവിച്ചത് സുപ്രധാനമായ വിധിയാണ്. സ്ത്രീകളുടെ ഭരണഘടനാപരമായ മൗലികാവകാശം എന്നൊക്കെ പറയുമെങ്കിലും കാര്യം വരുമ്പോള്‍ അതെല്ലാം മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്.
ശബബിമല ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്ന ഒരിടമാണ്. അതില്‍ സ്ത്രീകള്‍ കയറരുത് എന്നുപറയുന്നതില്‍ ഒരു നീതിയുമില്ല. ശരിക്ക് പറഞ്ഞാല്‍ സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും പൂങ്കാവനമാണ് ശബരിമല. അതിനെ ആദരിക്കേണ്ടതാണ്. വെറുമൊരു മതപരമായ ആധ്യാത്മികതയല്ല അവിടെ. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത് മാനവ സമൂഹത്തോട് കാണിച്ച നീതിയാണ്-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates