Kerala

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടയ്ക്കുന്നു ; കോന്നി ആനക്കൊട്ടിലിലും അതിരപ്പിള്ളിയിലും പ്രവേശനം നിരോധിച്ചു

ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കൊറോണ വൈറസ് കുടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതോടെ ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. ഇതിന്റെ ഭാഗമായി ഏതാനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് അടച്ചത്. 

കോന്നി ആനക്കൊട്ടിൽ, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവയാണ് അടച്ചത്. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹചടങ്ങുകള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം, ബീച്ച് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ, നാടകം കാണല്‍ തുടങ്ങിയവ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!