Kerala

വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു. ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡി​ഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടിജെ റോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. 

രണ്ട് സി​ഗരറ്റുകളും ലൈറ്ററും ജെസോയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പൊലീസിനോട് പറഞ്ഞു. 

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. ദോഹയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മാറിക്കയറാനിരിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT