Kerala

വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ്

കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതിയിലിരിക്കുന്ന വിഷയത്തില്‍ സംഘടന ചര്‍ച്ച ചെയ്തതുകൊണ്ടു കാര്യമില്ലെന്ന് ഇന്നസെന്റ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇപ്പോള്‍ നടക്കുന്ന വിവാദം അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റ്. ഈ കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതിയിലിരിക്കുന്ന വിഷയത്തില്‍ സംഘടന ചര്‍ച്ച ചെയ്തതുകൊണ്ടു കാര്യമില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നന്നായിട്ടാണ് നടക്കുന്നത്. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നതാണ് അമ്മയുടെ നിലപാട്. അത് ആരുതന്നെയായാലും ഒപ്പം നില്‍ക്കില്ല. സിനിമാ രംഗത്ത് ക്രിമിനലുകള്‍ ഉള്ളതായി അറിയില്ലെന്നും ഇന്നസെന്റ പറഞ്ഞു. അമ്മ എക്‌സിക്യുട്ടിവ് യോഗത്തിനു മുമ്പായാണ് ഇന്നസെന്റിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ നിലപാട് ഏറെ വിമര്‍ശനവിധേയമായിരുന്നു. വിവാദത്തില്‍ ഇരുപക്ഷത്തായാണ് അമ്മയിലെ അംഗങ്ങള്‍ അണിനിരന്നത്. അതോടൊപ്പം ആദ്യ ദിനങ്ങളില്‍ സംഭവത്തെ അപലപിച്ചു രംഗത്തുവന്നവര്‍ പിന്നീട് നടിക്കൊപ്പം നിന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നു നടക്കുന്ന എക്‌സിക്യു്ട്ടിവ് യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും എന്നായിരുന്നു സൂചനകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി