Kerala

വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ കയറി, മാല പൊട്ടിക്കാന്‍ ശ്രമം, ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ യുവതിയും സുഹൃത്തും അറസ്റ്റില്‍

അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാന്‍ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കവര്‍ച്ചാ ശ്രമത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയും യുവാവും പിടിയിലായി.  കാര്‍ക്കളയിലെ ആസിഫ്(38), കാപ്പു മജൂറിലെ ഫിര്‍ദോസ്(35) എന്നിവരാണ് കുന്ദാപുരത്ത് പിടിയിലായത്. കുന്ദാപുരം ഫെറി റോഡില്‍ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലാകുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണുങ്ങള്‍ പള്ളിയില്‍ പോയ സമയത്തു വീട്ടിലെത്തിയ ഇവര്‍ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാന്‍ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്. തുടര്‍ന്ന് വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. 

സ്ത്രീ നിലവിളിച്ചതോടെ വീടിന് മുന്നിലെ വഴിയിലൂടെ പോവുകയായിരുന്നവര്‍ എത്തി ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞ വര്‍ഷം ഫിര്‍ദോസിന്റെ ഭര്‍ത്താവ് മംഗളൂരു ഗഞ്ചിമഠിലെ സമീര്‍ കൊല്ലപ്പെട്ടിരുന്നു.
ഫിര്‍ദോസും ആസിഫും ആസൂത്രണം ചെയ്തത് പ്രകാരം സമീറിനെ തന്ത്രപൂര്‍വം തമിഴ്‌നാട്ടില്‍ എത്തിച്ച് ഇരുവരും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ഇവര്‍ അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT