Kerala

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് വധു ഒളിച്ചോടി, സദ്യ വയോജനങ്ങള്‍ക്ക് നല്‍കി വീട്ടുകാര്‍ 

കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് വിവാഹത്തലേന്ന് യുവതി വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് അയല്‍വാസിയായ കാമുകന്‍ യുവതിയെ വിളിച്ചുകൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടക്കട: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഒളിച്ചോടി യുവതി. വിളിച്ചുകൊണ്ടു പോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് വിവാഹത്തലേന്ന് യുവതി വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് അയല്‍വാസിയായ കാമുകന്‍ യുവതിയെ വിളിച്ചുകൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. 

കട്ടയ്‌ക്കോടുള്ള പാരീഷ് ഹാളിലായിരുന്നു കട്ടയ്‌ക്കോട് സ്വദേശിനിയായ യുവതിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. 10.30നായിരുന്നു മുഹുര്‍ത്തം. യുവതി ഒളിച്ചോടിയതോടെ വിവാഹത്തിനായി ഒരുക്കിയ സദ്യ വയോജന മന്ദിരങ്ങളിലേക്ക് വീട്ടുകാര്‍ നല്‍കി. 

കല്യാണ ദിവസം രാവിലെ വധുവിനെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ വരന്റെ ബന്ധുക്കളെ അറിയിച്ചു. വരന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചര്‍ച്ച നടക്കി. വധുവിന്റെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി കാട്ടക്കട പൊലീസില്‍ സമീപിക്കുകയും ചെയ്തു. ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി ചര്‍ച്ചകള്‍ നടത്തി പിരിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT