Kerala

വിവാഹവാഗ്ദാനം നല്‍കി അയ്യപ്പദാസ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

വിവാഹവാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും  സ്വാമിയില്‍നിന്നും തന്റെ രക്ഷിതാക്കളില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തെന്നും പെണ്‍കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പദാസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി. വിവാഹവാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി. സ്വാമിയില്‍നിന്നും തന്റെ രക്ഷിതാക്കളില്‍ നിന്നും 13 ലക്ഷം രൂപ  തട്ടിയെടുത്തെന്നും പെണ്‍കുട്ടി. അയ്യപ്പദാസില്‍ നിന്ന് തന്‍ഡറെ് ജീവന് ഭീക്ഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കാന്‍ എത്തി. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ പരാതി നല്‍കാനായില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അതേസംയം ലിംഗം മുറിച്ച സ്വാമി ഗംഗേശാനന്ദയെ പെണ്‍കുട്ടി സന്ദര്‍ശിച്ചു. അമ്മയോടൊപ്പമായിരുന്നു സന്ദര്‍ശനം. താന്‍ കഴിയുന്നത് വീട്ട് തടങ്കലിലല്ലെന്നും  വീട്ടുകാരുടെ സംരക്ഷണത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. നിര്‍ബന്ധത്തിന് വഴങ്ങിയല്ല താന്‍ ഇത് പറയുന്നതെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു. നേരത്തെ അയ്യപ്പദാസുമായി  ഇഷ്ടത്തിലായിരുന്നെന്നു ഇപ്പോള്‍ അങ്ങിനെയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ സംഘപരിവാരുകാര്‍ വീട്ടുതടങ്കിലിലാക്കി എന്നായിരുന്നു അയ്യപ്പദാസിന്റ ആരോപണം. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അയ്യപ്പദാസ് ഇ്ക്കാര്യം വ്യക്തമാക്കിയത്. മാതാപിതാക്കളും സംഘ്പരിവാര്‍ നേതാക്കളും നെടുമങ്ങാട് നെട്ടാരച്ചിറയില്‍ അന്യായതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു മോചിപ്പിക്കണമെന്നതുമായിരുന്നു അയ്യപ്പദാസിന്റെ പരാതി. ഇപ്പോള്‍ പെണ്‍കുട്ടി തനിക്കെതിരെ തിരിഞ്ഞത് ഇവരുടെ ഭീഷണിയുടെയും പ്രേരണയുടെയും അടിസ്ഥാനത്തിലാണ്. പെണ്‍കുട്ടിയെ സ്വതന്ത്രയാക്കി ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്താല്‍ സത്യം പുറത്തുവരുമെന്നുമായിരുന്നു അയ്യപ്പദാസിന്റെ ഹര്‍ജി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം