Kerala

വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റ് ;  എക്‌സൈസ് റെയ്ഡില്‍ അമ്മ കുടുങ്ങി ; മകന്‍ ഓടി രക്ഷപ്പെട്ടു ; പിടികൂടിയത് മൂന്നുലിറ്റര്‍ ചാരായം

വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുമ്പോഴാണ് എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരുന്ന സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സഹായിയായിരുന്ന മകന്‍ ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റുകയായിരുന്ന പന്ത ചീലാന്തിക്കുഴിയിലെ മേരി ബേബി(60)യെയാണ് അറസ്റ്റുചെയ്തത്. ഇവരുടെ മകന്‍ അനില്‍കുമാര്‍(40) ഓടി രക്ഷപ്പെട്ടു.

വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുമ്പോഴാണ് എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. വാറ്റിയെടുത്ത മൂന്നുലിറ്റര്‍ ചാരായം ഇവിടെനിന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.

45 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ മേരി ബേബിയെ റിമാന്‍ഡ് ചെയ്തു. മേരി ബേബിയുടെ മകന്‍ അനില്‍കുമാറിനായി തിരച്ചില്‍ ശക്തമാക്കിയതായി എക്‌സൈസ് നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു അറിയിച്ചു.

പന്ത ചീലാന്തിക്കുഴി, അരുവിപ്പുറം കൊടിതൂക്കിമല എന്നിവിടങ്ങളിലെ ചാരായം വാറ്റുകേന്ദ്രങ്ങളിലാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്. രണ്ടിടത്തുനിന്നുമായി ഒന്‍പത് ലിറ്റര്‍ ചാരായവും കോടയും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. 

അരുവിപ്പുറം കൊടിതൂക്കിമലയില്‍ എക്‌സൈസ് നെയ്യാറ്റിന്‍കര റെയ്ഞ്ച് നടത്തിയ തിരച്ചിലില്‍ ആറ് ലിറ്റര്‍ വാറ്റുചാരായം പിടിച്ചെടുത്തു. കോട സൂക്ഷിച്ച 15 കുടങ്ങളും വാറ്റുപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തു. പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT