തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘വർക്ക് ഫ്രം ഹോം’ വ്യാപകമാക്കുന്നതിനാൽ നിലവിൽ ബ്രോഡ്ബാൻഡ് ഇല്ലാത്ത എല്ലാ ബിഎസ്എൻഎൽ ലാൻഡ്‍ലൈൻ ഉപയോക്താക്കൾക്കും ഒരു മാസത്തേക്ക് സൗജന്യ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്നു. ‘വർക്ക് അറ്റ് ഹോം’ എന്ന പേരിലാണ് കണക്ഷൻ നൽകുന്നത്. ഇൻസ്റ്റലേഷൻ ചാർജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ഉണ്ടാകില്ല.
പുതിയ ലാൻഡ്‍ലൈൻ കണക്‌ഷൻ എടുക്കുന്നവർക്കും ഇതിന് അർഹതയുണ്ടായിരിക്കും. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോഡ്ബാൻഡ് സ്കീമിലേക്കു മാറും. കണക്‌ഷൻ എടുക്കാനായി അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ ബന്ധപ്പെടുകയോ 1800–345–1500 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates