Kerala

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയില്‍

ഏതാനും ആഴ്ച മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിലെ മുകളിലത്തെ നിലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പുലാമന്തോള്‍: വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന്‍ ആഷിഖിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏതാനും ആഴ്ച മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിലെ മുകളിലത്തെ നിലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്‌റ്റെയര്‍കെയ്‌സില്‍ വെക്കാറാണ് പതിവ്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോള്‍ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് കണ്ടത്. സംശയം തോന്നിയ വീട്ടുകാര്‍ കയറി നോക്കിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആഷിഖിന്പു മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.  പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ ആഷിഖിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. മൃതശരീരം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയതിനു ശേഷമാവും സംസ്?കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?