Kerala

വീട്ടുകാര്‍ താക്കോല്‍ ചട്ടിയിലിട്ടു പോയി; കളളന്‍ കട്ടിട്ട് പാത്രത്തിനടിയില്‍ വച്ചുമടങ്ങി; പട്ടാപ്പകല്‍ 30 പവന്റെ ആഭരണ കവര്‍ച്ച

ളമശേരി കങ്ങരപ്പടി വടകോട് സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡില്‍ മോഷണം നടന്നതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:കളമശേരി കങ്ങരപ്പടി വടകോട് സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡില്‍ മോഷണം നടന്നതായി പരാതി. മുപ്പത്തടത്തില്‍ അബ്ദുള്‍ സലാമിന്റെ വീട്ടില്‍ നിന്ന് 30 പവന്റെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.

വെളളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആരുമില്ലാത്ത നേരത്തായിരുന്നു മോഷണമെന്നാണ് സൂചന. വീടുപൂട്ടി വീട്ടുകാര്‍ പുറത്തുപോയിരുന്നു. വീടിന്റെ താക്കോല്‍ മണ്‍ചട്ടിക്കടിയില്‍ വച്ചാണ് കുടുംബം പുറത്തുപോയത്. ഈ താക്കോലെടുത്ത് വീടുതുറന്ന് മോഷ്ടാവ് അകത്തുകയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അലമാര തുറന്ന് ആഭരണങ്ങള്‍ എടുത്ത് പുറത്തിറങ്ങിയ മോഷ്ടാവ് വീടു പൂട്ടി താക്കോല്‍ സമീപത്തിരുന്ന പാത്രത്തിനടിയില്‍ വച്ചാണ്് മടങ്ങിയത്. ശനിയാഴ്ച രാത്രി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായ വിവരം അറിഞ്ഞത്.വിവരമറിഞ്ഞ് ഇന്നലെ രാവിലെ പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT