Kerala

വീണ്ടും കൊലയാളി ഗെയിം; മലയാളി വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു

ഓണ്‍ലൈന്‍ കൊലയാളി ഗെയിമില്‍ കുടുങ്ങി വീണ്ടും മലയാളി യുവാവ് കൊല്ലപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:ഓണ്‍ലൈന്‍ കൊലയാളി ഗെയിമില്‍ കുടുങ്ങി വീണ്ടും മലയാളി യുവാവ് കൊല്ലപ്പെട്ടു. ബൈക്ക് റൈഡേഴ്‌സ് ക്ലബിന്റെ ഓണ്‍ലൈന്‍ ഗെയിമായ അയേണ്‍ബട്ടിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ് മരണം. ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷാണ് അമിതവേഗത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ചത്. പാമ്പാട് നെഹ്‌റു കോളേജില്‍ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മിഥുന്‍.

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യവുമായാണ് മിഥുന്‍ ഒറ്റപ്പാലത്ത് നിന്ന് യാത്ര ആരംഭിച്ചത്. ആദ്യം ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി. എന്നാല്‍, ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മിഥുന്‍ മരിക്കുകയായിരുന്നു.

മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ലഭിച്ചതിനെ തുടര്‍ന്ന് കൊലയാളി ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകമറിയുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്