Kerala

വീണ്ടും തട്ടിപ്പ്; സാന്ദ്രാ തോമസ് അറസ്റ്റില്‍

20 ലക്ഷം രൂപയുടെ ചെക്ക് നല്‍കി കബളിപ്പിച്ചുവെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പുതിയ അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തട്ടിപ്പു കേസുകളില്‍ പ്രതിയായ യുവ സംരംഭക സാന്ദ്രാ തോമസിനെ കൊച്ചി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കി കബളിപ്പിച്ചുവെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പുതിയ അറസ്റ്റ്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടികൂടിയ സാന്ദ്രയെ കൊടുങ്ങല്ലൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. 

എറണാകുളം ചിറ്റൂര്‍ സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. വരുമാനം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളില്‍ വന്‍തുക തട്ടിയെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നേരത്തെ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇത് വ്യാജമാണെന്ന ആരോപണത്തെത്തുടര്‍ന്ന് െ്രെകംബ്രാഞ്ച് പുനരന്വേഷണം നടത്തി വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക