Kerala

വെട്ടേറ്റ് അറ്റുപോയ മുന്‍കാലുകള്‍, വേദനയോടെ ചുറ്റിത്തിരിഞ്ഞ് തെരുവുനായ; രക്ഷകനായി സജീവ് കുമാര്‍, അടിയന്തര ശസ്ത്രക്രിയ

വെട്ടേറ്റ് അറ്റുപോയ മുന്‍കാലുകളുമായി വേദനയോടെ ചുറ്റിത്തിരിഞ്ഞ തെരുവുനായയ്ക്ക് രക്ഷകനായി മൃഗസ്‌നേഹി സജീവ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അരൂരില്‍ വെട്ടേറ്റ് അറ്റുപോയ മുന്‍കാലുകളുമായി വേദനയോടെ ചുറ്റിത്തിരിഞ്ഞ തെരുവുനായയ്ക്ക് രക്ഷകനായി മൃഗസ്‌നേഹി സജീവ് കുമാര്‍. ചികിത്സയ്ക്കായി മൃഗഡാക്ടര്‍ക്കരികില്‍ എത്തിച്ച് നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മരുന്നും ഭക്ഷണവും നല്‍കി ഇതിനെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചിരിക്കയാണ് സജീവ്കുമാര്‍.

രണ്ടാഴ്ച മുമ്പാണ് ഈ നായയുടെ മുന്‍കാലുകളുടെ മുട്ടിനു താഴെയുള്ള ഭാഗം ആരോ വെട്ടിമാറ്റിയത്. പുഴുക്കളരിച്ച കാലുകളുമായി ഇഴഞ്ഞുനടന്ന നായയെ പലരും കല്ലെടുത്തെറിഞ്ഞു. ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വയലാര്‍ സജീവ്കുമാര്‍ സംരക്ഷകനായെത്തിയത്.

പരിക്കേറ്റ് റോഡില്‍ കിടക്കുന്ന നിരവധി നായ്ക്കളെ ഇദ്ദേഹം ചികിത്സ നല്‍കി സുഖപ്പെടുത്തിട്ടുണ്ട്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം തിരിച്ച് തെരുവിലെത്തിക്കുന്ന ജോലിയാണ് സജീവ്കുമാറിന്റേത്.അഞ്ചു പട്ടികള്‍ ഇപ്പോള്‍ വീട്ടിലുണ്ട്. വിവിധയിടങ്ങളില്‍ തെരുവുനായ്ക്കള്‍ക്ക് സജീവ്കുമാര്‍ സ്ഥിരമായി ഭക്ഷണവും നല്‍കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT