Kerala

വെളിപാടിന്റെ പുസ്തകം ടീസര്‍ പുറത്തിറങ്ങി

സംഗീത പശ്ചത്തലത്തിലൊരുക്കിയ 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ടീസറിന്റെ ഹൈലൈറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മൈക്കിള്‍ ഇടിക്കുള എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ടീസറില്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പ്രൊഫസര്‍ ഇടിക്കുള കോളേജിലേക്ക് സൈക്കിളില്‍ വരുന്ന ഭാഗമാണ് ടീസറില്‍ കാണിക്കുന്നത്. 

സംഗീത പശ്ചത്തലത്തിലൊരുക്കിയ 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ടീസറിന്റെ ഹൈലൈറ്റ്.  താടിയും കണ്ണടയുമൊക്കെ വെച്ച്  പഴയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലും ലാല്‍ജോസും ഒരുമിക്കുന്ന ആദ്യചിത്രത്തത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അങ്കമാലി ഡയറീസിലെ അന്നാ രേഷ്മ രാജനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ബെന്നി പി നായരമ്പലമാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'അന്ന് ഒരാഴ്ചയോളം അമ്മ ഫോണിൽ വിളിച്ച് കരഞ്ഞു; മുടി വളരുമെന്ന് പറഞ്ഞ് പപ്പയുടെ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നതായിരുന്നു ഏറ്റവും ഇഷ്ടം'

കുസാറ്റ് പി ജി; സി.യു.ഇ.ടി സ്കോർ അപ്ഡേഷനും പുതിയ രജിസ്ട്രേഷനും ജൂൺ 26 വരെ

'രാജസ്ഥാന്‍ റോയല്‍സ് താരം, വിവാഹ മോചിതന്‍...'; ക്രിക്കറ്റ് താരം മെസേജ് അയച്ച് ശല്യം ചെയ്‌തെന്ന് നടി; ചാഹലിലേക്ക് വിരല്‍ ചൂണ്ടി ആരാധകര്‍

സേനകളുടെ തലപ്പത്ത് ഇനി ജനറൽ രാജ സുബ്രഹ്മണി; പുതിയ സിഡിഎസ്സായി ചുമതലയേറ്റു

SCROLL FOR NEXT