പ്രതീകാത്മക ചിത്രം 
Kerala

വെള്ളം തുറന്നുവിടാനായി ടെറസ്സിൽ കയറിയവർ ഞെട്ടി !, മൂന്നുവർഷം മുമ്പ് കാണാതായ യുവാവിന്റെ അസ്ഥികൂടം, ദുരൂഹത

രണ്ടാം നിലയിലേക്കു  കയറാൻ ഉപയോഗിച്ച കോണി  മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ :  യുവാവിന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസിൽ കണ്ടെത്തി. മൂന്നുവർഷം മുമ്പ് കാണാതായ മാറ്റാമ്പുറം മടത്തിപ്പറമ്പിൽ ജെയ്‌സന്റെ (45)  അസ്ഥികൂടമാണ് കണ്ടെത്തിയത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. 

പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം തുറന്നുവിടുന്നതിനായി ഇന്നലെ ഉച്ചയോടെ കയറിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടാം നിലയിലേക്കു  കയറാൻ ഉപയോഗിച്ച കോണി  മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു.

അസ്ഥികൂടത്തിനു സമീപം കുപ്പിയും ഒഴിഞ്ഞ ഡപ്പിയും കണ്ടെത്തി. ഈ കെട്ടിടത്തിന്റെ നിർമാണം നടത്തിയതു ജെയ്‌സനാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നു പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 

2017 മാർച്ചിലാണ്  ജെയ്‌സനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ  വിയ്യുർ പൊലീസിൽ പരാതി നൽകി. പിന്നീട് ഇദ്ദേഹത്തിന്റെ ബൈക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു. പൊലീസും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT