പ്രതീകാത്മക ചിത്രം 
Kerala

വെള്ളമടിച്ചു പൂസായ അച്ഛന്‍ നാലുവയസുള്ള മകളെ ട്രെയിനില്‍ മറന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  മദ്യപിച്ചു ബോധം കെട്ട അച്ഛന്‍ മകളെ ട്രെയിനില്‍ മറന്നു മറ്റൊരു സ്‌റ്റേഷനില്‍ ഇറങ്ങിപ്പോയി. നാലു വയസുകാരി അനാഥായാത്ര ചെയ്തത് 135 കിലോമീറ്റര്‍. വെള്ളിയാഴ്ച ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസിലാണ് നാടീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സേലം സ്വദേശിയായ അച്ഛന്‍ നാഗര്‍കോവില്‍ നിന്നും കയറുമ്പോള്‍ നാലുവയസുകാരി മകളും കൂടെയുണ്ടായിരുന്നു. ട്രെയിനില്‍ കയറിയ ഉടനെ മദ്യപാനം തുടങ്ങിയ ഇയാള്‍ പാലക്കാട് വരെയുള്ള സ്ലീപ്പര്‍ ടിക്കറ്റാണ് എടുത്തിരുന്നു. മദ്യപിച്ചു തുടങ്ങി അധികം വൈകാതെ ഇയാളുടെ ബോധം പോയി.

'വെള്ളമിറങ്ങി'യപ്പോള്‍ കണ്ട സ്‌റ്റേഷന്‍ തൃശൂര്‍. പിന്നെ, ഒന്നും നോക്കിയില്ല. അവിടെ ഇറങ്ങി. മകളുള്ള കാര്യം അപ്പോഴേക്കും ഇയാള്‍ മറന്നിരുന്നു. വടക്കാഞ്ചേരിയിലുള്ള ഭാര്യ വീട്ടിലേക്കായിരുന്നു ഇയാള്‍ യാത്ര ഉദ്ദേശിച്ചിരുന്നത്.

അച്ഛന്‍ മറുന്നവെച്ചതോടെ ഇതൊന്നും അറിയാത്ത കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ സഹയാത്രക്കാര്‍ ടിടിഇയെ അറിയിച്ചു. ടിടിഇയുടെ നേതൃത്വത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കായി ട്രെയിനില്‍ അന്വേഷിച്ചിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടിയല്‍ ട്രെയിന്‍ കോട്ടയം സ്‌റ്റേഷനിലെത്തിയിരുന്നു.

കുട്ടിയെ ആര്‍പിഎസില്‍ ഏല്‍പ്പിക്കുകും ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറുകയും ചെയ്തു. ഈ സംഭവം നടക്കുമ്പോഴേക്കും കുട്ടിയെ മറന്ന അച്ഛന് 'ബോധം' വന്നിരുന്നു. അന്വേഷണത്തിനൊടുവില്‍ പോലീസ് രക്ഷിതാക്കളെ കണ്ടെത്തുകയും കുട്ടിയെ കൈമാറുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി