ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇഷ്ടമുള്ള തൊഴില്‍ ചെയ്യാന്‍ സര്‍ക്കാര്‍ സഹായം നല്‍കും

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇഷ്ടമുള്ള തൊഴില്‍ ചെയ്യാന്‍ സര്‍ക്കാര്‍ സഹായം നല്‍കും

കൊച്ചി:  ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള തൊഴില്‍ ചെയ്യാന്‍ സര്‍ക്കാര്‍ സഹായം ചെയ്യും. ഇതിനായുള്ള ഓരോ ജില്ലകളും സൗകര്യമൊരുക്കിക്കൊടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്തു തൊഴില്‍ വേണമെന്ന് ഇവര്‍ക്കു തീരുമാനിക്കാം. ഇതിനുള്ള പരിശീലനം സര്‍ക്കാര്‍ നല്‍കും. 

സ്വയം തൊഴിലിലൂടെ ഉപജീവന മാര്‍ഗങ്ങള്‍ക്കു ഇവരെ പ്രാപ്തരാക്കുന്നതിലൂടെ സമൂഹത്തില്‍ ഇവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സാമൂഹിക നീതി വകുപ്പാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. 

ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ നിന്നുള്ള അഭിപ്രായമറിഞ്ഞതിനു ശേഷമാണ് ഓരോരുത്തര്‍ക്കും അവര്‍ക്കു ഇഷ്ടമുള്ള തൊഴിലുകള്‍ തെരഞ്ഞെടുക്കാമെന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്. അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള തൊഴിലുകള്‍ അവരുടെ ജില്ലകളില്‍ തന്നെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതാതു ജില്ലകളില്‍ നിയമച്ചിട്ടുള്ള പരിശീലക ഉദ്യോഗസ്ഥര്‍ വഴിയാണ് ഈ പദ്ധതിക്കുള്ള പണം ചെലവഴിക്കുക. ആപ്പ് ടാക്‌സി സര്‍വീസ് യൂബര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തൊഴില്‍ നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഓരോ ജില്ലയിലെയും അഞ്ചുപേര്‍ക്ക് സൗജന്യമായി ഡ്രൈവിംഗ് പരിശീലനവും നല്‍കാന്‍ സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com