Kerala

വെള്ളാപ്പള്ളിക്കെതിരെ യോജിച്ച് നീങ്ങാന്‍ ഇനി ശ്രീനാരായണ സഹോദര ധര്‍മവേദി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യോജിച്ച് നീങ്ങാന്‍ ശ്രീനാരായണ സഹോദസസംഘവും ശ്രീനാരായണ ധര്‍മ്മവേദിയും തമ്മില്‍ ധാരണ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യോജിച്ച് നീങ്ങാന്‍ ശ്രീനാരായണ സഹോദസസംഘവും ശ്രീനാരായണ ധര്‍മ്മവേദിയും തമ്മില്‍ ധാരണ. ഇതിന്റെ ഭാഗമായി ഏപ്രില്‍ 20ന് സംയുക്ത കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. എസ്എന്‍ഡിപി യോഗത്തിലെ അഴിമതി മൂടിക്കെട്ടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുകയാണെന്നും ഇതിനെതിരെ വ്യാപകമായ പ്രചാരണം പൊതുസമൂഹത്തിന് മുന്നില്‍  നടത്തുമെന്നും ശ്രീനാരായണ സഹോദര ധര്‍മ്മവേദി നേതാക്കള്‍ അറിയിച്ചു.

പ്രൊഫസര്‍ എംകെ സാനുവിന്റെ നേതൃത്വത്തില്‍ ഗോകുലം ഗോപാലന്‍ ചെയര്‍മാനും അഡ്വ. സികെ വിദ്യാസാഗര്‍ വര്‍ക്കിങ് ചെയര്‍മാനുമായ സംഘടനയാണ് ശ്രീനാരായണ സഹോദരസംഘം. ഗോകുലം ഗോപാലന്‍ തന്നെ നേതൃത്വം നല്‍കുന്ന സംഘടനയാണ് ശ്രീനാരായണ ധര്‍മ്മവേദി. വെള്ളാപ്പള്ളിയുടെ നടപടികള്‍ക്കും നിലപാടുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും ഗുരുഭക്തരെയും ഏകോപിപ്പിക്കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. മൈക്രോ ഫിനാന്‍സ് അഴിമതിയുടെ ഉത്തരവാദിത്തം യൂണിയന്‍ നേതാക്കളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ശ്രീനാരായണ സഹോദര ധര്‍മ്മവേദി നേതാക്കള്‍ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി