Kerala

വേതന വര്‍ധനയില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് ; നഴ്‌സുമാരുടെ സമരം മാറ്റിവെച്ചു

നഴ്‌സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ മുതല്‍ നടത്താനിരുന്ന കൂട്ട അവധി എടുക്കല്‍ സമരം മാറ്റിവെച്ചു. നഴ്‌സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. വേതന വര്‍ധനയില്‍ വിജ്ഞാപനം സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പുനല്‍കിയാതായി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. 

യുഎന്‍എ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കാണുന്നുണ്ട്. എന്നാല്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തുടരും. 

സമരത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ്, നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം  20,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തീരുമാനം ഒട്ടുമിക്ക ആശുപത്രി മാനേജ്‌മെന്റുകളും നടപ്പാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചുമുതല്‍ പണിമുടക്ക് നടത്താനായിരുന്നു തീരുമാനം. പണിമുടക്കിനെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ്, ആറാം തീയതി മുതല്‍ ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി'; മഞ്ഞില്‍ വിരിഞ്ഞ കുഞ്ഞാവയായി ചാക്കോച്ചന്‍; ഏതാ ബ്രാന്റെന്ന് കമന്റ്

ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയില്‍ 'നോ കിങ്സ്' ജനകീയ പ്രതിഷേധം; അണിനിരന്ന് ദശലക്ഷങ്ങള്‍

ചർമത്തിലെ കരിവാളിപ്പ് മാറ്റാൻ ഒരു ഒന്നൊന്നര ഐറ്റം... തൈരു കൊണ്ടൊരു ഫേയ്സ് പാക്ക് ഇതാ

IPL 2026: ദൈവത്തിന്റെ പോരാളികളെ തകർക്കാൻ കൊൽക്കത്തയ്ക്ക് കഴിയുമോ?

SCROLL FOR NEXT