നസ്ലെന്‍ എന്നെ മലയാളം പഠിപ്പിച്ചു, ഞാനവനെ തമിഴും; താരമാണെന്ന തോന്നലേയില്ല അവന്; അനുഭവം പങ്കിട്ട് 'മാമി'

തമിഴിലേക്കുള്ള തന്റെ എന്‍ട്രി ഗംഭീരമാക്കിയിരിക്കുകയാണ് നസ്ലെന്‍
Thilagavathi, Naslen
Thilagavathi, Naslen
Updated on: 
1 min read

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് സൂര്യ ചിത്രം സീന്‍. ജിത്തു മാധവന്‍ ഒരുക്കി സീനിലൂടെ തമിഴിലേക്കുള്ള തന്റെ എന്‍ട്രി ഗംഭീരമാക്കിയിരിക്കുകയാണ് നസ്ലെന്‍. സൂര്യയുടെ വില്ലനായെത്തി കയ്യടി നേടുകയാണ് നസ്ലെന്‍. ബോയ് നെക്‌സ്റ്റ് ഡോര്‍ വേഷങ്ങളില്‍ നിന്നും കൊടൂര വില്ലനിലേക്കുള്ള ട്രാന്‍സ്ഫര്‍മേഷനില്‍ അമ്പരപ്പിക്കുകയാണ് നസ്ലെന്‍.

ചിത്രത്തില്‍ നസ്ലെനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ പങ്കിടുകയാണ് തിലഗവതി. ചിത്രത്തില്‍ മാമി എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായാണ് തിലഗവതിയെത്തുന്നത്. നസ്ലെനെ താന്‍ തമിഴും നസ്ലെന്‍ തന്നെ തമിഴും പഠിപ്പിച്ചുവെന്നാണ് തിലഗവതി പറയുന്നത്. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

''നസ്‌ലെനുമൊത്തുള്ള ഷൂട്ട് നല്ല രസമായിരുന്നു. അവന്‍ മലയാളിയായതു കൊണ്ട് എനിക്ക് അറിയാവുന്ന മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു. ഊണ് കഴിച്ചാച്ചാ എന്ന് ചോദിച്ചപ്പോള്‍ ആ മാമി സാപ്പിട്ടാച്ച് എന്ന് തമിഴില്‍ മറുപടി തരും. ഷൂട്ട് ഇല്ലാത്ത സമയത്ത് എനിക്ക് മലയാളം പഠിപ്പിച്ചു തരുന്നതായിരുന്നു അവന്റെ പ്രധാന ജോലി. നസ്ലെന്റെ തമിഴ് കേള്‍ക്കാന്‍ തന്നെ രസമാണ്'' എന്നാണ് അവര്‍ പറയുന്നത്.

''കേരളത്തിലേക്ക് വരുന്നതിന് മുമ്പ് മലയാളം നല്ല രീതിയില്‍ പഠിക്കാന്‍ നസ്ലെന്‍ സഹായിച്ചു. അവന്റെ കൂടെയായിരുന്നു എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീന്‍. വലിയ സ്റ്റാറായിരുന്നിട്ടും അതിന്റെ ഇമേജൊന്നും നസ്ലെന് ഇല്ല. ഒന്നിച്ചുള്ള ഷൂട്ടൊക്കെ നല്ല രസമായിരുന്നു. ഞാന്‍ ഈശ്വരാ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്.'' എന്നും തിലഗവതി പറയുന്നു.

Thilagavathi, Naslen
സൗന്ദര്യവർധക ശസ്ത്രക്രിയകളെക്കുറിച്ച് നുണ പറയുന്നതിൽ കാര്യമില്ല; അത്തരം ചികിത്സകൾ പ്രോത്സാഹിപ്പിക്കില്ല: ശ്രുതി ഹാസൻ
Thilagavathi, Naslen
കേറി വാടാ മക്കളേ... 'ജയിലർ 2' മുതൽ 'രണബാലി' വരെ; ഈ വാരാന്ത്യം സിനിമാ വിരുന്നൊരുക്കി ഒടിടി പ്ലാറ്റ്ഫോമുകൾ
Thilagavathi, Naslen
സായ് പല്ലവിയുടെ സീതാ വിവാദത്തിനിടെ പഴയ ചിത്രം പങ്കുവെച്ച് ജയപ്രദ; 'ഞങ്ങളു‌ടെ സീത'യെന്ന് ആരാധകർ
Summary

Thilagavathi about acting with Naslen in Scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER