Kerala

വേതനം നല്‍കുന്നില്ല; ഫുഡ് ഡെലിവറി ആപ്പായ 'സ്വിഗ്ഗി'യിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍

ഫേസ്ബുക്ക് പേജിലൂടെയാണ് പണിമുടക്കിന്റെ കാര്യം ജീവനക്കാര്‍ വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രമുഖ ഫുഡ് ഡെലിവറിങ് ആപ്പായ 'സ്വിഗ്ഗി'യിലെ ജീവനക്കാര്‍ അനിശ്ചിതകാല  സമരം ആരംഭിച്ചു. മാന്യമായ വേതനം കമ്പനി നിഷേധിക്കുന്നുവെന്ന് കാണിച്ചാണ് ഡെലിവറി  വിഭാഗം ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് പണിമുടക്കിന്റെ കാര്യം ജീവനക്കാര്‍ വ്യക്തമാക്കുന്നത്. സ്വിഗ്ഗിയുടെ കൊച്ചി വിഭാഗം ജീവനക്കാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ


പ്രിയപ്പെട്ട നാട്ടുകാരെ അധികാരികളെ , 
ഞങ്ങള്‍ കൊച്ചിയില്‍ സ്വിഗ്ഗി എന്ന ഭക്ഷണ വിതരണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളാണ്. ദിവസവും രാവും പകലും ജോലിചെയ്ത് , കൊച്ചി സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിനു ഭക്ഷണമെത്തിക്കുന്ന ഞങ്ങളെ മാന്യമായ കൂലി തരാതെ സ്വിഗ്ഗി കമ്പനി ചൂഷണം ചെയ്യുകയാണ്.

ആയതിനാല്‍ ഞങ്ങള്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തനം സ്തംഭിക്കും വിധം പണിമുടക്ക് സമരത്തിലാണ്.

ഞങ്ങളെന്നും കാണുന്ന ഞങ്ങളുടെ കസ്റ്റമേഴ്‌സും, ഞങ്ങളുടെ സ്വന്തം ഹോട്ടലുടമകളും ഹോട്ടല്‍ തൊഴിലാകളും, പൊതുജനങ്ങളും, അധികാര സ്ഥാപനങ്ങളും ഈ സമരത്തിന് പിന്തുണ നല്കണമെന്ന് അപേക്ഷിക്കുന്നു.

ഞങ്ങളുടെ കുടുംബം പട്ടിണിയാകാത്തിരിക്കാന്‍, ഞങ്ങളുടെ വിദ്യാഭ്യാസം നിലക്കാതിരിക്കാന്‍.... മാന്യമായ വേതനം ഉറപ്പാക്കും വരെ അനിശ്ചിത കാലത്തേക്ക് ഞങ്ങള്‍ സമരത്തിലാണ്......

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 615 lottery result

ആദ്യ ഇം​ഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ

SCROLL FOR NEXT