പ്രതീകാത്മക ചിത്രം 
Kerala

''വൈക്കത്തഷ്ടമി കൂടാന്‍ പോകാന്‍ സ്‌കൂട്ടറുകള്‍ ഒന്നെടുത്തു, ഞങ്ങള്‍ അത്രേ ചെയ്തുള്ളൂ സാറേ !''

വൈക്കത്തഷ്ടമി കൂടാന്‍ പോകാനാണ് വഴിയില്‍ കണ്ട സ്‌കൂട്ടര്‍ എടുത്തതെന്ന് കുട്ടി മോഷ്ടാക്കള്‍ പൊലീസിനോട് സമ്മതിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : വൈക്കത്തഷ്ടമിക്കു പോകുന്നതിനിടെ വഴിയില്‍ റോഡരുകില്‍ കണ്ട രണ്ട് സ്‌കൂട്ടറുകള്‍ എടുത്ത് ഓടിച്ചു പോയ മൂന്ന് വിദ്യാര്‍ഥികള്‍ പൊലീസ് പിടിയിലായി.  പട്ടിത്താനം സ്വദേശികളായ വിദ്യാര്‍ഥികളാണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്. പാലീസ് പിടിച്ചതോടെ സ്‌കൂട്ടറുകള്‍ തിരിച്ചു നല്‍കി.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

നമ്പ്യാകുളം, മുട്ടുചിറ എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂട്ടറുകള്‍ മോഷണം പോയത്. സ്‌കൂട്ടര്‍ കാണാതായതോടെ സ്‌കൂട്ടര്‍ നഷ്ടമായവര്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് റോഡുകളില്‍ തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് മോഷ്ടിച്ച സ്‌കൂട്ടറില്‍ വന്ന സംഘം 6 കിലോമീറ്റര്‍ അകലെ വാലാച്ചിറയില്‍ നാട്ടുകാരുടെ മുന്‍പില്‍ പെട്ടത്.

തുടര്‍ന്ന് ഇവരെ തടഞ്ഞു വച്ച് കടുത്തുരുത്തി പൊലീസിന് കൈമാറുകയായിരുന്നു. വൈക്കത്തഷ്ടമി കൂടാന്‍ പോകാനാണ് വഴിയില്‍ കണ്ട സ്‌കൂട്ടര്‍ എടുത്തതെന്ന് കുട്ടി മോഷ്ടാക്കള്‍ പൊലീസിനോട് സമ്മതിച്ചു. റോഡരുകില്‍ താക്കോല്‍ സഹിതം ഉള്ള സ്‌കൂട്ടറുകളാണ് വിദ്യാര്‍ത്ഥികള്‍ എടുത്തത്.


വിദ്യാര്‍ഥികളുടെ മൊഴി ഇങ്ങനെയാണ്. വൈക്കത്തഷ്ടമി കൂടാന്‍ പോകാന്‍ സ്‌കൂട്ടറുകള്‍ ഒന്ന് എടുത്തു. ഞങ്ങള്‍ അത്രേ ചെയ്തുള്ളു. പ്രശ്‌നമാണെങ്കില്‍ സ്‌കൂട്ടര്‍ തിരികെ കൊടുത്തേക്കാം സാറേ. വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം