Kerala

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേ പോലെ കുറ്റക്കാര്‍- വെളളാപ്പളളി 

ക്രൈസ്തവ സഭയില്‍ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രൈസ്തവ സഭയില്‍ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. വൈദികര്‍ക്കെതിരെയുളള ആരോപണങ്ങളില്‍ ദുരൂഹതയെന്ന് വെളളാപ്പളളി നടേശന്‍ ആരോപിച്ചു. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേ പോലെ കുറ്റക്കാരാണ്. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധങ്ങളെ പീഡനമായി എങ്ങനെ കാണാന്‍ കഴിയും. സംഭവം വിവാദമായപ്പോള്‍ പീഡനമായി മാറുകയായിരുന്നുവെന്നും വെളളാപ്പളളി ആരോപിച്ചു.

കോണ്‍ഗ്രസ് യാദവകുലം പോലെ നശിച്ചെന്ന് വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് ഉണ്ടാകാനിടയില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അദ്ദേഹംം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT