Kerala

ശബരി എക്‌സ്പ്രസില്‍ മലയാളി വീട്ടമ്മയ്ക്ക് മയക്കുമരുന്ന് നല്‍കി വന്‍ കവര്‍ച്ച 

ഇവരുടെ മൊബൈല്‍ ഫോണുകള്‍, പത്തര പവന്‍ സ്വര്‍ണം, 18000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവയാണു യാത്രയ്ക്കിടെ മോഷണം പോയത്

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ശബരി എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. പിറവം സ്വദേശിയായ വീട്ടമ്മയുടെ പത്തര പവന്‍ ആഭരണവും പണവും കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. വീട്ടമ്മയെയും മകളെയും മയക്കുമരുന്ന നല്‍കി ബോധം കെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പിറവം അഞ്ചല്‍പ്പെട്ടി സ്വദേശികളായ അമ്മയും മകളുമാണു കവര്‍ച്ചയ്ക്കിരയായത്. അവശനിലയിലായ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.

ഇവരുടെ മൊബൈല്‍ ഫോണുകള്‍, പത്തര പവന്‍ സ്വര്‍ണം, 18000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവയാണു യാത്രയ്ക്കിടെ മോഷണം പോയത്. സെക്കന്തരബാദില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയായ മകളുമായി നാട്ടിലേക്കു വരികയായിരുന്നു മാതാവ്. സേലം കഴിഞ്ഞശേഷം ഇവരുടെ സീറ്റിനു എതിര്‍വശത്തിരുന്ന യുവാവ് നല്‍കിയ ചായ കുടിച്ചതു മാത്രമേ ഇവര്‍ക്കു ഓര്‍മയുള്ളൂവെന്ന് ആര്‍പിഎഫ് പറയുന്നു. 

കോട്ടയത്ത് ട്രെയിന്‍ എത്താറായപ്പോഴാണ് ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നതു ടിടിഇ ശ്രദ്ധിച്ചത്. ആലുവയിലേക്കായിരുന്നു ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ചായയില്‍ മയക്കുമരുന്നു നല്‍കിയാണു കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നതായി റെയില്‍വെ പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT