Kerala

ശബരിമല ദര്‍ശനത്തിനെത്തിയ 12 കാരിയെ പൊലീസ് തടഞ്ഞു

കുട്ടിയുടെ അച്ഛനെ ശബരിമല ദര്‍ശനത്തിന്  പൊലീസ് അനുവദിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : ശബരിമല ദര്‍ശനത്തിനെത്തിയ 12 കാരിയെ പൊലീസ് പമ്പയില്‍ തടഞ്ഞു. തമിഴ്‌നാട്ടിലെ വേലൂരില്‍ നിന്നും അച്ഛനൊപ്പം എത്തിയ 12 കാരിയെയാണ് പൊലീസ് പമ്പയില്‍ തടഞ്ഞത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പെണ്‍കുട്ടിയെ തടഞ്ഞത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പൊലീസിന്റെ സുരക്ഷയില്‍ പമ്പയില്‍ പാര്‍പ്പിച്ചു. കുട്ടിയുടെ അച്ഛനെ ശബരിമല ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന്, പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വരവില്‍ യാതൊരു പ്രതിഷേധവും അരങ്ങേറിയിരുന്നില്ല. ശബരിമല വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വിജയവാഡയില്‍ നിന്നെത്തിയ യുവതിമാര്‍ അടക്കം നിരവധി യുവതികളെ ഇതിനോടകം പൊലീസ് മടക്കി അയച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്