Kerala

ശബരിമല വിഷയത്തില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം; വൈക്കത്ത് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം, നാളെ ഹര്‍ത്താല്‍

ആര്‍എസ്എസ് കാര്യാലയത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.  അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ വൈക്കം താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ശബരിമല വിഷയത്തില്‍ വൈക്കത്ത് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് വൈക്കം സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ വൈകുന്നേരം മുരിയന്‍ കുളങ്ങരയില്‍  സമ്മേളനം സംഘടിപ്പിച്ചു. യോഗത്തിന് ശേഷം പെണ്‍കുട്ടിയെ മര്‍ദ്ദിച്ച യുവാവിന്റെ വീട്ടിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. 

ആര്‍എസ്എസ് കാര്യാലയത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.  അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ വൈക്കം താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നനാല്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT