Kerala

'ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ കാലുവെട്ടും' ; കവി കുരീപ്പുഴ ശ്രീകുമാറിന് ഭീഷണി

ശബരിമല വിഷയത്തെക്കുറിച്ച് പറയരുതെന്ന് ആവശ്യപ്പെട്ട് കവി കുരീപ്പുഴ ശ്രീകുമാറിന് ഭീഷണിയും ചീത്തവിളിയും

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം: ശബരിമല വിഷയത്തെക്കുറിച്ച് പറയരുതെന്ന് ആവശ്യപ്പെട്ട് കവി കുരീപ്പുഴ ശ്രീകുമാറിന് ഭീഷണിയും ചീത്തവിളിയും. വില്ലുവണ്ടിയാത്ര സ്മൃതിയാത്രയുടെ ഭാഗമായി കെപിഎംഎസ് പെരിനാട് യൂണിയന്‍ പഞ്ചായത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു ഭീഷണി.  

യോഗഹാളിന് സമീപത്തെ റോഡില്‍ ഭാര്യയുമൊത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് ഭീഷണി മുഴക്കുകയായിരുന്നു. യോഗത്തില്‍ ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ കാലുവെട്ടുമെന്നായിരുന്നു ഭീഷണി. പിന്നീട് അസഭ്യവര്‍ഷവും നടത്തി. നീരാവില്‍ താമസിക്കുന്ന മാവേലിക്കര സ്വദേശിയായ ശ്രീകുമാറാണെന്ന് ഇയാള്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. 

സമീപത്തുണ്ടായിരുന്നവര്‍ എത്തിയതോടെ യുവാവ് കടന്നുകളയുകയായിരുന്നു. ഇയാൾ സംഘപരിവാർ പ്രവർത്തകനാണെന്ന് റിപ്പോർട്ടുകളുണ്ട്. പിന്നീട് പൊതുസമ്മേളന വേദിയില്‍ കുരീപ്പുഴ ശ്രീകുമാര്‍ ഭീഷണിയുടെ കാര്യം വെളിപ്പെടുത്തുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT