Kerala

ശബരിമലയോട് കളിച്ചവരാരും വിജയിച്ചിട്ടില്ലെന്ന് പിണറായി ഓര്‍ക്കണം, നിരീശ്വരവാദികള്‍ 50 കൊല്ലമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രീധരന്‍ പിളള 

നിരീശ്വരവാദികള്‍ 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നിരീശ്വരവാദികള്‍ 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള. ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയോട് കളിച്ചവരാരും വിജയിച്ചിട്ടില്ലെന്ന് പിണറായി ഓര്‍ക്കണമെന്നും ശ്രീധരന്‍പിളള പറഞ്ഞു. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയല്ല. ഇത് ധര്‍മ്മസമരമാണെന്നും ദേവസ്വം മന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ സര്‍ക്കാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്‍മാറിയതിനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. സുപ്രിംകോടതി  പുറപ്പെടുവിച്ച വിധിയില്‍ കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ബോധ്യമായിട്ടുണ്ടാവുമെന്നും തെറ്റിദ്ധാരണയാണ് വിശ്വാസികളെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസും ബിജെപിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നുള്ളവര്‍ സുപ്രിംകോടതിയില്‍ നല്‍കട്ടെ, സര്‍ക്കാര്‍ ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT