Kerala

ശര്‍ക്കരയില്‍ തൂക്കക്കുറവുണ്ടായാല്‍ വിതരണക്കാര്‍ കുറവ് നികത്തണം: സപ്ലൈകോ

വിതരണക്കാര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സപ്ലൈകോ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ടായാല്‍ വിതരണക്കാര്‍ കുറവ് നികത്തണമെന്ന് നിര്‍ദ്ദേശിച്ച് ഡിപ്പോ മനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയതായിസപ്ലൈകോ സിഎംഡി (ഇന്‍ചാര്‍ജ്ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11,12 തീയതികളില്‍ വിശദമായ സര്‍ക്കുലറാണ് നല്‍കിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയില്‍പ്പെട്ടാല്‍ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരില്‍ നിന്ന് ഈടാക്കാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചീട്ടുള്ളതായും
 സി എംഡി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം