Kerala

ശശി തരൂരിന്റെ ഓഫിസില്‍ യുവമോര്‍ച്ചയുടെ കരി ഓയില്‍ പ്രയോഗം, പാകിസ്ഥാന്‍ ഓഫിസെന്ന് ബാനര്‍, റീത്ത് വയ്ക്കല്‍

ശശി തരൂരിന്റെ ഓഫിസില്‍ യുവമോര്‍ച്ചയുടെ കരി ഓയില്‍ പ്രയോഗം, പാകിസ്ഥാന്‍ ഓഫിസെന്ന് ബാനര്‍, റീത്ത് വയ്ക്കല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഓഫിസിനു നേര്‍ക്ക് യുവമോര്‍ച്ച അക്രമം. പ്രതിഷേധവുമായി ശശി തരൂരിന്റെ ഓഫിസില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. ഓഫിസിനു മുന്നില്‍ റീത്ത് വച്ചും യുവമോര്‍ച്ച പ്രതിഷേധിച്ചു.

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചയോടെയാണ് ഒരു കൂട്ടം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്റെ, സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഓഫിസില്‍ എത്തിയത്. ഈ സമയം ശശി തരൂര്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. ടെക്‌നോപാര്‍ക്കില്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു എംപി എന്നാണ് അറിയുന്നത്. 

പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂരിന്റെ ഓഫീസിനു മുന്നില്‍ പാകിസ്ഥാന്‍ ഓഫിസ് എന്ന ബാനര്‍ പതിപ്പിച്ചു. ഓഫിസിനു മുന്നില്‍ കരി ഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍ റീത്ത് വയ്ക്കുകയും ചെയ്തു. 

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറും എന്നായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍. പാകിസ്ഥാന്‍ ഇസ്ലാമിക മതരാജ്യമായിരിക്കുന്നതിനു സമാനമായ ആശയമാണ് ബിജെപി പിന്തുടരുന്നതെന്നും അതുകൊണ്ടുതന്നെ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറുമെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഇതിനോട് അകലം പാലിച്ചെങ്കിലും തരൂര്‍ വാക്കുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ